മലപ്പുറം പൂക്കോട്ടുംപാടം അമരമ്പലത്ത് ഒരു കുടുംബത്തിലെ 5 പേര്‍ പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കുന്നുംപുറത്ത് സുശീല, മകള്‍ സന്ധ്യ എന്നിവരാണ് സന്ധ്യയുടെ മക്കളായ അനുശ്രീ, അനുഷ, അരുണ്‍ എന്നിവരെയും കൂട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.
ഇതില്‍ സന്ധ്യയും ജയശ്രീയും ഇവര്‍ക്ക് താഴെയുള്ള ആണ്‍കുട്ടിയും രക്ഷപ്പെട്ടു. മുത്തശി സുശീലയും അനുശ്രീയുമാണ് ഒഴുക്കില്‍പ്പെട്ടത്. ഇവര്‍ക്കായി ഫയര്‍ഫോഴ്‌സും , ട്രോമാ കെയറും തെരച്ചില്‍ നടത്തുകയാണ്.പൂക്കോട്ടുംപാടം പോലീസും സ്ഥലത്തുണ്ട്.
സാമ്പത്തിക കാരണമാകാം ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. ഇവര്‍ തൊട്ടടുത്തായി വാടക ക്വാട്ടേഴ്‌സിലാണ് താമസം