Share this Article
14 വയസ്സുകാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദ്ദിച്ചു

14 വയസ്സുകാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദ്ദിച്ചെന്ന് പരാതി. ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിലാണ് സംഭവം.  ഇതര സംസ്ഥാന  തൊഴിലാളിയുടെ പത്താം ക്ലാസ് വിദ്യാർഥിയായ മകനെയാണ്  മർദ്ദിച്ചത്. മുട്ടുകാലിനു മുതുകിൽ ചവിട്ടുകയും ലാത്തികൊണ്ട് കൈയിൽ അടിക്കുകയും  ചെയ്തെന്നാണ്  പരാതി. സ്റ്റേഷനിലെ ക്യാമറ ഇല്ലാത്ത സ്ഥലത്ത് എത്തിച്ചായിരുന്നു മർദ്ദനം.

മാതാപിതാക്കളെ  കാണാൻ അനുവദിക്കാതെ  6 മണിക്കൂർ കസ്റ്റഡിയിൽ വെച്ചെന്നും ആരോപണം. പരിക്കേറ്റ കുട്ടി ചെട്ടികാട് ഗവ.ആശുപത്രിയിൽ ചികിൽസ തേടി. കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ട് . പരാതിയിൽ അന്വേഷണം നടത്തുമെന്ന് ശിശുക്ഷേമ സമിതി ചെയർപേഴ്സൺ  ഡോ. ബി വസന്തകുമാരി പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories