Share this Article
കഴുത്തിൽ പെരുമ്പാമ്പ് ചുറ്റിയനിലയിൽ പമ്പിൽ;ജീവനക്കാരുടെ സാഹസിക ഇടപെടൽ; ഒടുവിൽ രക്ഷപ്പെട്ടു
വെബ് ടീം
posted on 21-10-2023
1 min read
python wrapped around the neck of drunk man

കണ്ണൂർ: കഴുത്തിൽ പെരുമ്പാമ്പ് ചുറ്റിയ ആളെ സാഹസികമായി രക്ഷപെടുത്തി പെട്രോൾ പമ്പ് ജീവനക്കാർ വളപട്ടണത്ത് ആണ് സംഭവം നടന്നത് . വ്യാഴാഴ്ച രാത്രിയോടെ പാമ്പ് കഴുത്തിൽ ചുറ്റിയ നിലയിൽ ഇയാൾ പമ്പിലെത്തുകയായിരുന്നു. പാമ്പ് എങ്ങനെയാണ് ഇയാളുടെ കഴുത്തിൽ ചുറ്റിയതെന്ന് വ്യക്തമല്ല. പമ്പിലെത്തിയ ഉടനെ ഇയാൾ നിലത്തേക്ക് വീണു.


പെരുമ്പാമ്പുമായി ചന്ദ്രന്‍ എന്ന യുവാവ് പെട്രോള്‍ പമ്പില്‍ എത്തുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. പാമ്പിനെ തോളത്തിട്ട് നില്‍ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തണമെന്ന് യുവാവ് പെട്രോള്‍ പമ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടു. മദ്യലഹരിയിലായിരുന്നു യുവാവ്. പെരുമ്പാമ്പുമായി അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ്, കാര്യങ്ങള്‍ കൈവിട്ട് പോയത്. പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി വരിഞ്ഞതോടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു.പമ്പ് ജീവനക്കാർ ഉടൻ തന്നെ ചാക്ക് എടുത്ത് പാമ്പിനെ കഴുത്തിൽ നിന്ന് വേർപെടുത്തി.വളപട്ടണം പുഴയുടെ സമീപത്താണ് സംഭവം നടന്നത്. ഇതിന് സമീപത്ത് നിന്ന് പാമ്പ് കഴുത്തിൽ കുടുങ്ങിയതാവാമെന്നാണ് നിഗമനം. മദ്യപിച്ച ശേഷം പാമ്പിനെ സാഹസികതയ്ക്കായി ഇയാൾ തന്നെ കഴുത്തിൽ ചുറ്റിയതാണോ അതോ പാമ്പ് തനിയെ കയറിയതാണോ എന്ന് വ്യക്തമല്ല.

പെരുമ്പാമ്പിന്റെ വായ കൈകൊണ്ട് മുറുകെ പിടിച്ചാണ് ഇയാൾ പെട്രോൾ പമ്പിലെത്തുന്നത്. വാലു കൊണ്ട് പാമ്പ് കഴുത്തിൽ മുറുകെ ചുറ്റുകയും ചെയ്തിരുന്നു. പാമ്പിന്റെ പിടിയിൽ മധ്യവയസ്‌കന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി, ശ്വാസം കിട്ടാതെ അപകടരമായ നിലയിലായിരുന്നു ഇയാൾ. നന്നായി മദ്യപിക്കുകയും ചെയ്തിരുന്നു. പാമ്പിനെ വേർപെടുത്തിയ ഉടനെ തന്നെ ഇയാൾ സ്ഥലം വിട്ടതായാണ് പമ്പ് ജീവനക്കാർ അറിയിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories