പത്തനംതിട്ട ജില്ലാ ലോട്ടറി ഓഫിസിൽ അതിക്രമം.ഓഫിസിൽ കയറി കംപ്യൂട്ടർ എടുത്തു നിലത്തടിച്ചു.അക്രമം കാട്ടിയ നാരങ്ങാനം സ്വദേശി വിനോദ് പൊലീസ് പിടിയിൽ. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പ്രതി മദ്യലഹരിയിലാണെന്നാണ് പൊലീസ് പറയുന്നത്.
ഷര്‍ട്ട് ധരിക്കാതെ കൈലി മാത്രം ധരിച്ചാണ് ഇയാള്‍ എത്തിയത്. ലോട്ടറി ഓഫീസിലെ മേശപ്പുറത്തിരുന്ന പ്രിന്റര്‍ എറിഞ്ഞ് തകര്‍ക്കുകയും കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ തട്ടിയെറിയുകയും ചെയ്തു. ലോട്ടറി വില്‍പനയില്‍ കബളിപ്പിക്കല്‍ നടക്കുന്നെന്നും ലോട്ടറി ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നില്ലെന്നും ഇയാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.
ഇയാൾ മാധ്യമങ്ങളുടെ ക്യാമറയ്ക്കു മുന്നില്‍ ചിരിക്കുകയും ഫ്‌ളയിംങ് കിസ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.