Share this Article
Union Budget
നാലാം ക്ലാസ് വിദ്യാർത്ഥികളോട് ലൈംഗിക അതിക്രമം ; സ്കൂൾ ജീവനക്കാരൻ പിടിയിൽ
Sexual assault on 4th class students; School employee arrested

നാലാം ക്ലാസ് വിദ്യാർത്ഥികളോട് ലൈംഗിക അതിക്രമം കാട്ടിയ സ്കൂളിലെ  താൽക്കാലിക ജീവനക്കാരനായ 62  കാരൻ പിടിയിൽ. ഭാരതിപുരം  തുമ്പോട്ട് സ്വദേശി കുമാരപിള്ളയാണ്‌പിടിയിലായത്.

കൊല്ലം അഞ്ചൽ ഏരൂരിലാണ് സംഭവം. ഏരൂർ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന സർക്കാർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളോടാണ് സ്കൂളിലെ തന്നെ പാർടൈം സ്വീപ്പറായി ജോലി ചെയ്തുവരുന്ന 62 വയസ്സുകാരനായ കുമാരപിള്ള ലൈംഗിക അതിക്രമം കാട്ടിയത്.

നാലു കുട്ടികളുടെ രക്ഷിതാക്കളാണ് കുമാരപിള്ളയ്ക്ക് എതിരെ ഏരൂർ പോലീസിൽ പരാതി നൽകിയത്. ഇതിനെ തുടർന്ന് പുനലൂർ ഡിവൈഎസ്പി വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തിയശേഷം കുമാരപിള്ളയ്ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ഇതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുമാരപിള്ളയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞു വരികയായിരുന്നു ഇയാൾ.

കുമാരപിള്ള  ആശുപത്രി വിട്ട തോടെയാണ് ഏരൂർ പോലീസ് ഈയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം സ്കൂളിൽ നിന്ന് എത്തിയ ചില വിദ്യാർത്ഥികൾ വീട്ടിൽ  ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ രക്ഷിതാക്കൾ കുട്ടികളോട് വിവരം തിരക്കിയപ്പോഴാണ് കുമാരപിള്ളയുടെ ലൈംഗിക അതി ക്രമത്തിന്റെ വിവരം പുറംലോകം അറിയുന്നത്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories