Share this Article
വീട് കുത്തിത്തുറന്ന് വൻ കവർച്ച; സ്വർണവും പുതിയ ഐഫോണുകളും അടക്കം ലക്ഷങ്ങളുടെ മോഷണം
വെബ് ടീം
posted on 25-09-2023
1 min read
robbery in  alappuzha

ആലപ്പുഴ: പ്രവാസിയുടെ വീട്ടില്‍നിന്നു സ്വര്‍ണാഭരണങ്ങളടക്കം ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ചു.ബഹ്‌റൈനില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കമ്പനി നടത്തുന്ന പ്രവാസി വ്യവസായി  രാജശേഖരന്‍ പിള്ളയുടെ വീട്ടിലാണ് ലക്ഷങ്ങളുടെ മോഷണം.സമീപമുള്ള ഡോക്ടറുടെ വീടു കുത്തിത്തുറന്നെങ്കിലും സി.സി.ടി.വി.യുടെ ഡി.വി.ആര്‍. (ഡിജിറ്റല്‍ വീഡിയോ റെക്കോഡര്‍) മാത്രമാണു നഷ്ടപ്പെട്ടത്.

മാന്നാര്‍ കോയിക്കല്‍ ജങ്ഷനു സമീപം കുട്ടമ്പേരൂര്‍ രാജശ്രീയില്‍ രാജശേഖരന്‍ പിള്ളയുടെ വീട്ടിലും ദീപ്തിയില്‍ ഡോ. ദിലീപ്കുമാറിന്റെ വീട്ടിലുമാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. രണ്ടിടത്തും വീട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല.രാജശേഖരന്‍ പിള്ള കുടുംബത്തോടാപ്പം ബഹ്‌റൈനിലാണ്. ഡോ. ദിലീപും കുടുംബവും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച രാവിലെ എറണാകുളത്തു പോയിരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ഡോക്ടറുടെ വീട്ടിലെ ജോലിക്കാരിയെത്തിയപ്പോഴാണ് മോഷണമറിയുന്നത്. ഡോക്ടറുടെ വീടിന്റെ ഗ്രില്ലിന്റെയും പ്രധാന വാതിലിന്റെയും പൂട്ടുതകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ഈ മോഷണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് നൂറുമീറ്റര്‍ മാത്രം അകലെയുള്ള പ്രവാസി രാജശേഖരന്‍ പിള്ളയുടെ വീട്ടില്‍നടന്ന വന്‍മോഷണം കണ്ടെത്തിയത്.എട്ടു മുറികളുള്ള വീടിന്റെ മുന്‍വാതില്‍ ആയുധമുപയോഗിച്ചു തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories