കൊല്ലം: വിവാഹവാഗ്ദാനം നല്‍കി പട്ടികജാതി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പരവൂര്‍ നഗരസഭാ കൗണ്‍സിലറെ പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പുഴ വാര്‍ഡ് കൗണ്‍സിലറും കോണ്‍ഗ്രസ് അംഗവുമായ കുറുമണ്ടല്‍ ബി.കടയില്‍ കുന്നുമ്പുറംവീട്ടില്‍ ആര്‍.എസ്.വിജയ്(32)യെയാണ് ഇന്‍സ്‌പെക്ടര്‍ എ.നിസാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് വിജയ് പിടിയിലായത്. പിന്നീട് പരവൂര്‍ പോലീസിനു കൈമാറുകയായിരുന്നു.
ഇരുപത്തേഴുകാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് വിജയ് ഒളിവിലായിരുന്നു. വിദേശത്തേക്ക് കടക്കുമെന്ന സൂചനയില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൗണ്‍സിലര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ.യും ജനാധിപത്യ മഹിളാ അസോസിയേഷനും നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.