Share this Article
ഇടുക്കിയിലെ ഒരു ഗ്രാമത്തിന് ആവേശവും അത്ഭുതവുമായി ഹെലികോപ്റ്റര്‍ സവാരി
A thrilling and amazing helicopter ride to a village in Idukki

ഇടുക്കി രാജാക്കാട് ഫെസ്റ്റിന് ആവേശവും അത്ഭുതവുമായി ഹെലികോപ്റ്റര്‍ സവാരി  വേറിട്ട അനുഭവമായി.... രാജാക്കാട് ഗ്രാമത്തില്‍ പ്രകമ്പനം കൊള്ളിച്ച ഹെലികോപ്റ്റര്‍ സവാരി കാഴ്ചക്കാര്‍ക്കും ഇതില്‍ സഞ്ചരിച്ചവര്‍ക്കും വേറിട്ട അനുഭവമായി മാറി.

മനോഹരമായ ഭൂപ്രകൃതിയും അതി മനോഹരമായ കാഴ്ചകളും ആകാശ യാത്രയിലൂടെ പ്രൗഢിയോടുകൂടി കാണുക എന്നത് പുതിയ അനുഭവമായി മാറി. ആദ്യമായാണ് ഹൈറേഞ്ചില്‍ ഒരു ഫെസ്റ്റില്‍ ഹെലികോപ്റ്റര്‍ സവാരി  ഒരുക്കുന്നത്. പ്രകമ്പനം കൊള്ളിച്ച ഒച്ചയോടെ പൊടി പാറിച്ച് ഹെലികോപ്റ്റര്‍ എന്‍.ആര്‍ സിറ്റി മൈതാനത്ത് പറന്നിറങ്ങിയത് പ്രദേശവാസികള്‍ക്ക് കൗതുക കാഴ്ചയായി മാറി.

ഹെലികോപ്റ്ററിനെ അടുത്ത് കാണുന്നതിനും മൊബൈലില്‍ പകര്‍ത്തുവാനും നിരവധി ആളുകളാണ് മൈതാനത്തേയ്ക്ക് എത്തിയത്. സവാരിക്കായി എത്തിയവരില്‍ ആദ്യമായി ഹെലികോപ്റ്ററില്‍ കയറുന്നതിന്റെ തെല്ല് ആശങ്ക ഉണ്ടായെങ്കിലും സവാരി കഴിഞ്ഞ് എത്തിയപ്പോള്‍ ആകാശ കാഴ്ചകള്‍ കണ്ട സന്തോഷം ഏവരിലും പ്രകടമായിരുന്നു.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഹെലികോപ്റ്റര്‍ സവാരി നടത്തി. രാജാക്കാട് മുതല്‍ ആനച്ചാല്‍ വരെയായിരുന്നു യാത്ര.  ഫെസ്റ്റ് മൈതാനങ്ങ് എത്തുന്നവര്‍ക്കും ഹെലികോപ്റ്റര്‍ വട്ടമിട്ട് പറക്കുന്ന കാഴ്ചയും ശബ്ദവും രാജാക്കാട് ഗ്രാമത്തിലെ ഉത്സവ കാഴ്ചകളുമെല്ലാം മനസ്സ് നിറയെ കണ്ടും കേട്ടും ആസ്വദിച്ചാണ് മടങ്ങുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories