Share this Article
കോഴിക്കോട് മയക്കുമരുന്നുമായി രണ്ടംഗസംഘം പിടിയിൽ
Kozhikode two-member gang arrested with drugs

കോഴിക്കോട് കൂടരഞ്ഞിയില്‍ മയക്കു മരുന്നുമായി കര്‍ണാടക സ്വദേശികളായ രണ്ടംഗ സംഘം പിടിയിലായി. വില്പനക്കായി എത്തിച്ച മൂന്ന് കിലോ കഞ്ചാവാണ് തിരുവമ്പാടി പോലീസും ജില്ല ഡാന്‍സഫും ചേര്‍ന്ന് പിടികൂടിയത്. മംഗലാപുരം സ്വദേശികളായ ഇക്തിയാര്‍, നവാസ് എന്നിവരെയാണ് പിടികൂടിയത്. കോഴിക്കോട്, മലപ്പുറം കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വേണ്ടി എത്തിച്ചതാണ് കഞ്ചാവ്. മുക്കം, താമരശ്ശേരി എന്നിവിടങ്ങളിലെ മയക്കുമരുന്ന് സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. തമിഴ് നാട്ടിലെ തേനിയില്‍ നിന്നുമാണ് കഞ്ചാവ് എത്തിച്ചത്. പ്രതികളെ താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories