എറണാകുളം പെരുമ്പാവൂരിൽ യുവാവിനെ റോഡരികിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പംപടി സ്വദേശി ബാബു ആണ് മരിച്ചത്. കുറുപ്പംപടി ആലുവ മൂന്നാർ റോഡരികിൽ ലോട്ടറി വില്പന നടത്തി വരികയായിരുന്നു ബാബു. ലോട്ടറി സ്റ്റാളിന് സമീപത്തുള്ള മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുറുപ്പംപടി പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.