Share this Article
കുന്നിക്കോട് ആവണീശ്വരത്ത് കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ആള്‍ മുങ്ങി മരിച്ചു
Latest news from Kollam

കൊല്ലം കുന്നിക്കോട് ആവണീശ്വരത്ത് കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചു. വിളക്കുടി ഗ്രാമപഞ്ചായത്തിലെ കുളപ്പുറം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഇഷ്ടിക കമ്പനിയോട് ചേർന്നുള്ള കുളത്തിൽ കുളിക്കുന്നതിനിടെയാണ് യുവാവ് മുങ്ങി മരിച്ചത്.

ആവണീശ്വരം കുളപ്പുറം ഷാഫി മൻസിലിൽ സിറാജുദ്ദീൻ ആണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക്  രണ്ടരയോടെയാണ് സിറാജുദ്ദീൻ സുഹൃത്തുകൾക്കൊപ്പം കുളത്തിൽ കുളിക്കാൻ എത്തിയത്. ഏകദേശം മൂന്നു മണിയോട് കൂടി സിറാജുദ്ദീനെ വള്ളതിൽ മുങ്ങി താഴുന്ന കണ്ട സുഹൃത്തുകൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല. ഇഷ്ടികയ്ക്ക് വേണ്ടി ചെളിവാരിയുണ്ടായ കുളത്തിന് നല്ല ആഴവും അടിത്തട്ടിൽ ചെളിയുമാണ്.

തുടർന്ന് പത്തനാപുരം ഫയർഫോഴ്സിനെയും കുന്നിക്കോട് പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ നടത്തിയ തിരച്ചിലിനിടെ വൈകിട്ട് നാലരയോടു കൂടി മൃതദേഹം ലഭിച്ചു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിശദമായ അന്വേഷണത്തിന് ശേഷം കൂടുതൽ വിവരം പറയാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories