Share this Article
വിഡിയോ കോൾ വഴി അശ്ലീലദൃശ്യം, വിളിച്ചത് മുഖം മറച്ച്; പരാതി നൽകി അരിത ബാബു
വെബ് ടീം
posted on 13-12-2023
1 min read
ARITHA BABU COMPLAINT

ആലപ്പുഴ: വിദേശ ഫോൺ നമ്പറിൽനിന്ന് വിഡിയോ കോൾ വഴി അശ്ലീലദൃശ്യങ്ങൾ അയച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു പൊലീസിൽ പരാതി നൽകി. ഖത്തറിലെ ഫോൺ നമ്പരിൽനിന്ന് തുടർച്ചയായി വിഡിയോ കോൾ വന്നതോടെ കായംകുളം ഡിവൈഎസ്പി ഓഫിസിൽ എത്തിയാണ് പരാതി നൽകിയത്. 

ഖത്തറിലെ ഫോൺ നമ്പറിൽ നിന്നാണു തുടർച്ചയായി വിഡിയോ കോൾ എത്തിയതെന്ന് അരിത പറഞ്ഞു. വിളിക്കുന്നത് ആരാണെന്നു ചോദിച്ചപ്പോൾ പ്രതികരിക്കാതെ വിഡിയോ കോൾ ആവർത്തിക്കുകയായിരുന്നു. വിളിക്കുന്നയാളുടെ മുഖം ഫോൺ ക്യാമറയിൽനിന്നു മറച്ചു വിളി തുടർന്നു. വിളിച്ചയാളുടെ ഫോൺ നമ്പർ സുഹൃത്തുക്കൾക്കു കൈമാറി. അവർ വിളിച്ചപ്പോൾ ആളുടെ മുഖം പതിഞ്ഞു.

കിട്ടിയ ദൃശ്യം അരിത ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ഇത് ആരെയും വ്യക്തിഹത്യ ചെയ്യാനല്ലെന്നും തന്റെ സ്വകാര്യതയിൽ കടന്നുകയറി അശ്ലീല ദൃശ്യങ്ങൾ അയച്ചു തൃപ്തിയടയുന്നവരെ തുറന്നു കാട്ടാനാണെന്നും അരിത പറഞ്ഞു. ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും കൂടി പരാതി നൽകുമെന്നും അരിത വ്യക്തമാക്കി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories