Share this Article
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
The car that was running in Kollam caught fire

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രണ്ടാംകുറ്റി ജംഗ്ഷന് സമീപം  കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം . കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന കാറിന്റെ പിന്നിൽ വന്ന മറ്റു വാഹന യാത്രക്കാരാണ് വാഹനത്തിന്റെ പിന്നിൽ നിന്നും തീ ഉയരുന്നത് കണ്ടത്. 

തുടർന്ന് വാഹനം തടഞ്ഞുനിർത്തി ഡ്രൈവറോട് വിവരം പറയുകയായിരുന്നു. ഉടൻതന്നെ റോഡിന്റെ വശത്തേക്ക് വാഹനം ഒതുക്കി ഡ്രൈവർ ഇറങ്ങി ഓടി മാറി. തീ ആളിപ്പടർന്ന് കാർ പൂർണമായും കത്തി നശിച്ചു. കടപ്പാക്കടയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയാണച്ചത്.          

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories