തൃശൂര്‍: മാന്ദാമംഗലം മയിൽക്കുറ്റിമുക്കിൽ കിണറ്റിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. മയിൽക്കുറ്റിമുക്ക് സ്വദേശി പള്ളത്ത് വീട്ടിൽ അനീഷിന്റെ മകൻ ആദവ് (3) ആണ് മരിച്ചത്. വൈകിട്ട് 3 മണിയോടെയാണ് സംഭവം. കുട്ടിയുടെ പിതാവ് അനീഷും മാതാവ് അശ്വതിയും വെട്ടുകാട് വരെ പോയിരിക്കുകയായിരുന്നു.
ഈ സമയത്ത് അനീഷിന്റെ അമ്മയും സഹോദരിയുമാണ് കുട്ടിയെ നോക്കിയിരുന്നത്. ഇവരുടെ ശ്രദ്ധ തെറ്റിയ സമയത്താണ് ആൾ മറയില്ലാത്ത കിണറ്റിലേക്ക് കുട്ടി വീണത്.
സഹോദരിയുടെയും അമ്മയുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.