Share this Article
കെ റെയിൽ കുറ്റി പിഴുത കുഴിയിൽ വച്ച വാഴ കുലച്ചു;കുലയ്ക്കു ലഭിച്ചത് 40,300 രൂപ
വെബ് ടീം
posted on 04-12-2023
1 min read
k rail protest plantain stalk harvested auctioned

കൊച്ചി: കെ റെയിൽ മഞ്ഞക്കുറ്റി പിഴുത കുഴിയിൽ വച്ച വാഴ കുലച്ചപ്പോൾ ലേലത്തിലൂടെ കുലയ്ക്കു ലഭിച്ചത് 40,300 രൂപ. പൂക്കാട്ടുപടിക്ക് സമീപം കെ റെയിൽ കുഴിയിൽ കുലച്ച പാളയൻകുടം വാഴക്കുലയ്ക്കാണ് റെക്കോർഡ് വില ലഭിച്ചത്. 8 കിലോ തൂക്കം വരുന്ന ഒരു പാളയൻ കുടം വാഴക്കുലക്ക് ലഭിച്ച വിലയാണിത്.

കെ റെയിൽ പദ്ധതിക്കായി പൂക്കാട്ടുപടിയിൽ സ്ഥാപിച്ച കുറ്റി പിഴുത കുഴിയിൽ ആയിരുന്നു സമരസമിതിക്കാർ പാളയൻകുടം വാഴ തൈ വച്ചത്. വാഴ വളർന്ന കുല പഴുത്തതോടെ ഇന്ന് ആലുവ മാർക്കറ്റിന് സമീപത്ത് കുല ലേലത്തിന് വച്ചു. സമരസമിതി പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ വാശിയോടെ ലേലം വിളിച്ചപ്പോൾ വില പതിനായിരങ്ങൾ കടന്നു വാശിയോടെ ലേലം വിളിച്ചപ്പോൾ വില പതിനായിരങ്ങൾ കടന്നു.

40,300 രൂപയ്ക്ക് പൂക്കാട്ടുപടി സ്വദേശി നിഷാദ് ആണ് കുല ലേലത്തിൽ പിടിച്ചത്. ആലുവ എംഎൽഎ അൻവർ സാദത്ത് ആയിരുന്നു ലേലം വിളിച്ചത്. സമരസമിതിക്ക് ലഭിച്ച തുക എന്ത് ചെയ്യണമെന്ന് ഉടൻ ആലോചിച്ചു തീരുമാനിക്കും എന്നാണ് സമരസമിതി അറിയിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories