Share this Article
മെഗാ കേബിള്‍ ഫെസ്റ്റിന്റെ ഇരുപത്തി ഒന്നാം എഡിഷന് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കമാകും
The 21st edition of Mega Cable Fest kicks off today at the Rajiv Gandhi Indoor Stadium,Kochi.

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ്, കേബിള്‍, ബ്രോഡ്ബാന്‍ഡ് എക്സിബിഷനായ മെഗാ കേബിള്‍ ഫെസ്റ്റിന്റെ ഇരുപത്തി ഒന്നാം എഡിഷന് കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കമാകും. രാവിലെ 10.30ന് സഫാരി ടിവി മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മെഗാ കേബിള്‍ ഫെസ്റ്റിന്റെ  ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ ഫ്ളവേഴ്സ് ടിവി മാനേജിംഗ് ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായര്‍, ബിബിസി സ്റ്റുഡിയോസ് സൗത്ത് ഏഷ്യ ഹെഡ് ഓഫ് ഡിസ്ട്രിബ്യൂഷന്‍ സുനില്‍ ജോഷി, ഏഷ്യാനെറ്റ് ബിസിനസ് ഹെഡ് കിഷന്‍ കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories