ഓട്ടിസത്തെ സംഗീതംകൊണ്ട് അതിജീവിച്ച് മാതൃകയാവുകയാണ് മാധവ്. മാധവ് പാടി അഭിനയിച്ച തത്ത്വമസി എന്ന സംഗീത ആല്‍ബമാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. നിരവധി പേരാണ് അഭിനന്ദനവുമായി ഈ പാട്ടുകാരനെ തേടിയെത്തുന്നത്.
മാധവ് തന്റെ സ്വപ്‌നങ്ങളെ ചേര്‍ത്തുപിടിച്ചൊരു യാത്രയിലാണ് .അങ്ങനൊരു സ്വപ്‌ന സാക്ഷാത്കാരമായിരുന്നു തത്ത്വമസി എന്ന സംഗീത ആല്‍ബവും.അവിടെ അവന് തന്റെ ജീവിത പ്രതിസദ്ധികളൊന്നും ഒരു കടമ്പയല്ലാതാകുന്നു.അമ്മ ലതികയാണ് കുട്ടിക്കാലം തൊട്ടുതന്നെ പാട്ട്പാടാന്‍ സമര്‍ഥനായിരുന്ന മാധവിന്റെ കഴിവ് കണ്ടെത്തുന്നത്.പിന്നീട് മകന്റെ സംഗീതത്തിലും ജീവിത വഴികളിലുമെല്ലാം ഈ അമ്മ മകന് കൂട്ടായിരുന്നു.
സ്‌കൂള്‍ വേദികളിലെല്ലാം പാടാറുള്ള മാധവിന്റെ ഈണങ്ങള്‍ക്ക് താളം പകരുന്നത് തൃപ്പുണിത്തുറക്കാരനായസംഗീത അധ്യപകനാണ്.മാധവ് പാടി അഭിനയിച്ച അയ്യപ്പഭക്തിഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചതും ഇദ്ദേഹം തന്നെ. ഓട്ടിസത്തോട് പടപൊരുതുന്ന ഒരോരുത്തരും ഇതുപോലെ കരുതലും പരിഗണനയും വേദികളും എല്ലാം അര്‍ഹിക്കുന്നവരാണ്. അവര്‍ക്ക് മുന്നോട്ട് വരാനുള്ള ഊര്‍ജമാവുകയാണ് അധ്യാപകന്‍ ജോതിസും അമ്മ ലതികയും മാധവുമെല്ലാം.