ഇടുക്കിയില്‍ ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. വണ്ടിപെരിയാര്‍ ചുരക്കളം ആശുപത്രിക്കും നെല്ലിമലക്കുമിടയില്‍ വച്ചാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ വണ്ടിപ്പെരിയാര്‍ കറുപ്പ് പാലം സ്വദേശി ജാസ്മിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വണ്ടിപ്പെരിയാര്‍ നെല്ലിമലയ്ക്കും ചുരക്കളം ആശുപത്രിക്കും ഇടയില്‍ വച്ചാണ് അപകടം സംഭവിച്ചത് രാവിലെ 11 മണിയോടെ കൂടിയായിരുന്നു സംഭവം .
പെയിന്റ് വര്‍ക്ഷോപ്പില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ നെല്ലിമലയിലേക്ക് പോകുന്നതിന് റോഡിലേക്ക് മുന്നോട്ടെടുത്തു . ഈ സമയം കറുപ്പ്പാലത്തില്‍ നിന്നും വളാര്‍ഡിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
സ്‌കൂട്ടര്‍ യാത്രക്കാരായ കറുപ്പ് പാലം ചോലക്ക്ക്കല്‍ വീട്ടില്‍ ജാസ്മിനും മകനുമാണ് അപകടത്തില്‍ പെട്ടത് . ഇടിയുടെ ആഘാതത്തില്‍
സ്‌കൂട്ടറിന്റെ പുറകില്‍ ഇരുന്ന ജാസ്മിന്‍ റോഡിലേക്ക് തെറിച്ച് വീഴുകയും തല റോഡില്‍ ഇടിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ജാസ്മിനെ നാട്ടുകാര്‍ വണ്ടിപ്പെരിയാര്‍ പ്രാഥമിക ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ചികിത്സ നല്‍കിയശേഷം വിദഗ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷ ഡ്രൈവറിന്റെ അശ്രദ്ധമൂലം ഉണ്ടായ അപകടമാണ് എന്നതാണ് പ്രാഥമിക വിവരം. എന്നാല്‍ ജാസ്മിന്‍ ഹെല്‍മറ്റില്ലാതെ സഞ്ചരിച്ചത് ഗുരുതര പരിക്കുകള്‍ക്ക് കാരണമായി.