Share this Article
മൂന്നാറില്‍ 12കാരിയെ കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചില്‍
വെബ് ടീം
posted on 31-12-2023
1 min read
12yr old girl kidnapped and abused in forest

മൂന്നാര്‍: ചിട്ടിവാര എസ്റ്റേറ്റില്‍ ബാലികയെ ഇതര സംസ്ഥാന തൊഴിലാളി പീഡിപ്പിച്ചു. പ്രതി ഝാര്‍ഖണ്ഡ് സ്വദേശി സെലനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഝാര്‍ഖണ്ഡ് സ്വദേശിനി തന്നെയായ 12കാരിയെ സമീപത്തെ കാട്ടില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത് എന്ന് പൊലീസ് പറയുന്നു. 

മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് ഝാര്‍ഖണ്ഡ് സ്വദേശിയായ പ്രതി 12കാരിയെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ വീട്ടുകാര്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതി നല്‍കാന്‍ പോകുന്നു എന്ന വിവരം അറിഞ്ഞ ഉടന്‍ തന്നെ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പ്രതിക്കായി മൂന്നാര്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് സെലനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories