മലപ്പുറം ചമ്രവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലിങ്ങല്‍ എച്ച് പി പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. തലപ്പാറ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കാറിന് തീപിടിക്കുകയായിരുന്നു. തലപ്പാറ വെളിമുക്ക് സ്വദേശികളുടെ കാറാണ് കത്തിനശിച്ചത്. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തിയതിനാല്‍ ആര്‍ക്കും പരിക്കില്ല. തിരൂര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചെങ്കിലും അവര്‍ വഴിമാറി താനൂരിലേക്ക് പോയതും പ്രതിസന്ധിയായി. പിന്നീട് നാട്ടുകാരും ഫയര്‍ഫോഴ്‌സും എത്തിയാണ് തീയണച്ചത്.