Share this Article
കടൽ കുതിരയുമായി യുവാവ് പിടിയിൽ
വെബ് ടീം
posted on 19-08-2023
1 min read
man caught with sea horse

പാലക്കാട്: കടൽ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയിൽ.ചെന്നൈ സ്വദേശി എഴിൽ സത്യയാണ് പിടിയിലായത്.

പാലക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് യുവാവിനെ പിടികൂടിയത്.ഒരു ബോക്സിട്ട് കവറിലാക്കിയായിരുന്നു കടൽ കുതിര കൊണ്ട് വന്നത്.രഹസ്യ വിവരത്തെ തുടർന്ന് വനം വകുപ്പിന്റെ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

 ലക്ഷങ്ങൾ വിലമതിക്കുന്ന കടൽക്കുതിരകളെ മരുന്നു നിർമാണത്തിനും, ലഹരിക്കുമായാണ് ഉപയോഗിക്കുന്നത്.

വംശനാശ ഭീഷണി നേരിടുന്ന കടൽജീവിയാണ് കടൽകുതിര. 35 സെന്റിമീറ്റർ വരെ വലുപ്പം വയ്ക്കുന്ന ഇവയുടെ ആൺ വർഗ്ഗമാണ് പ്രസവിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories