Share this Article
കണ്ടക്ടറുടെ ബാഗ് അടിച്ചുമാറ്റിയ കള്ളൻ പിടിയിൽ
A man was arrested for stealing a bag containing conductor's rack and documents from a KSRTC bus in Kollam.

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സില്‍ കണ്ടക്ടറുടെ റാക്കും രേഖകളും അടങ്ങുന്ന ബാഗ് മോഷ്ടിച്ച സംഭവത്തില്‍ ഒരാളെ പിടികൂടി. തിരുവനന്തപുരം സ്വദേശി നസീറിനെയാണ് കുളത്തിപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. 

തിരുവനന്തപുരം തെങ്കാശി റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസ്സിലെ കണ്ടക്ടര്‍ പ്രദീപ്കുമാറിന്റെ റാക്കും ബാഗുമാണ് കഴിഞ്ഞ പതിനാലാം തീയതി രാത്രി നഷ്ടപ്പെട്ടത്. കുളത്തുപ്പുഴയില്‍ വെച്ചാണ് പാലോട് സ്വദേശിയായ നസീര്‍ ബാഗ് മോഷ്ടിച്ചത്. 

രാവിലെ തിരുവനന്തപുരത്തേക്ക് പോകാനായി ബസ് തെങ്കാശി സ്റ്റാന്‍ഡില്‍ പിടിച്ചിട്ടപ്പോഴാണ് നഷ്ടപ്പെട്ട ബാഗിന് സമാനമായ ബാഗുമായി ബസ്സില്‍ കയറാന്‍ നസീര്‍ നില്‍ക്കുന്നത് കണ്ടത്. സംശയം തോന്നിയ കണ്ടക്ടര്‍ ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയത്. തുടര്‍ന്ന് പ്രതിയെ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. 

കുളത്തുപ്പുഴ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് സമീപത്തുള്ള കാട്ടില്‍ നിന്നും റാക്കും മറ്റു രേഖകളും കണ്ടെടുത്തു. മോഷണസമയം നസീറിനൊപ്പം സഹായത്തിനുണ്ടായിരുന്ന സുഹൃത്ത് ഒളിവിലാണ്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories