പത്തനംതിട്ട: ആറന്മുള വള്ളസദ്യക്കിടെ മാല പൊട്ടിച്ച് ഓടിയ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. വള്ള സദ്യയ്‌ക്കെത്തിയ സ്ത്രീയുടെ മാല കവർന്ന് ഓടുന്നതിനിടെയാണ് മൂന്നംഗ സംഘം പിടിയിലായത്. മാല മോഷ്ടിച്ച് കടന്നു കളയുന്നതിനിടെ ഓട്ടോ ഡ്രൈവറാണ് സംഘത്തെ പിടികൂടിയത്.
മാല കൈക്കലാക്കിയതിന് പിന്നാലെ ചുറ്റുമതിലിന് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടിയിലായത്. സ്ത്രീയുടെ മാല പൊട്ടിച്ചെടുത്ത ശേഷം ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ കയ്യിലേക്ക് കൈമാറി. ഇതിന് ശേഷമാണ് സംഘം ഓടി രക്ഷപ്പെട്ടത്. ഓട്ടോ ഡ്രൈവറാണ് ഇവരെ പിന്തുടർന്ന് പിടികൂടിയത്. പിന്നാലെ ഇവരെ പോലീസിന് കൈമാറി. പൊട്ടിച്ചെടുത്ത മാല കണ്ടെടുത്തു.