Share this Article
ഗ്രന്ഥശാല അടിച്ചു തകര്‍ക്കുകയും ലൈബ്രറിയനെ ആക്രമിക്കുകയും ചെയ്ത പ്രതികള്‍ പിടിയില്‍
Suspects who vandalized the library and assaulted the librarian have been arrested

പത്താംകല്ല് അക്ഷരം ഗ്രന്ഥശാല അടിച്ചു തകർക്കുകയും ലൈബ്രറിയനായ പത്താംകല്ല് സ്വദേശി റഫീക്കിനെ മാരകമായി ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതികളെ നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തു. നെടുമങ്ങാട് മഞ്ച പേരുമല സ്വദേശി മാണി എന്ന് വിളിക്കുന്ന ജസീർ( 28 ), അരുവിക്കര അഴിക്കോട് തെറ്റിയോട്ടുമുകൾ സ്വദേശി കണ്ണപ്പൻ എന്ന് വിളിക്കുന്ന സജീർ(28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം റൂറൽ എസ്പി കിരൺനാരായൺ ഐ പി എസിന്റെ നിർദ്ദേശാനുസരണം നെടുമങ്ങാട് ഡിവൈഎസ്പി ബൈജുകുമാറിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് സി ഐ ശ്രീകുമാരൻനായർ , എസ് ഐ ശ്രീലാൽചന്ദ്രശേഖർ, എ എസ് ഐമാരായ വിജയൻ, രജിത് , എസ് സി പി ഒ ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories