പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ നഴ്‌സിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്‌സും പുതുശ്ശേരിമല തട്ടേക്കാട് നീലാംബരി അനീഷിന്റെ ഭാര്യയുമായ ജനിമോളെ(43)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആറു വർഷമായി റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്യുകയാണ്. ഭർത്താവ് അനീഷ് വിദേശത്താണ്.