Share this Article
വയറുവേദനയ്ക്ക് ചികിത്സ; മരുന്ന് നൽകി മയക്കി യുവതിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധൻ അറസ്റ്റിൽ
വെബ് ടീം
posted on 20-12-2023
1 min read
 quack arrested for raping woman in madavoor kozhikode

കോഴിക്കോട്: വയറുവേദന ചികിത്സിക്കാമെന്ന് പറഞ്ഞ് മരുന്ന് നല്‍കി മയക്കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. മലപ്പുറം കാവനൂര്‍ സ്വദേശിയായ അബ്ദുള്‍ റഹ്‌മാനെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. ഡിസംബര്‍ ഒന്‍പതാം തീയതി മടവൂരില്‍ മുറിയെടുത്തായിരുന്നു പീഡനം.

വയറുവേദനയ്ക്ക് ചികിത്സ നല്‍കാമെന്ന് പറഞ്ഞാണ് പ്രതി യുവതിയെ മരുന്ന് നല്‍കി മയക്കിയത്. തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതി പരാതി നല്‍കിയതോടെ അരീക്കോട്ടുനിന്നാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

വ്യാജസിദ്ധനായ അബ്ദുള്‍ റഹ്‌മാന്‍ സമാനരീതിയില്‍ കൂടുതല്‍ യുവതികളെയും കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. 2019-ല്‍ ഇയാള്‍ പോക്‌സോ കേസില്‍ അറസ്റ്റിലായിരുന്നെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories