Share this Article
ആദിവാസി യുവാവ് ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം
The tribal youth died without treatment

ആദിവാസി യുവാവ് ചികിത്സ കിട്ടാതെ മരിച്ചു.ഇരിട്ടി കൊട്ടുകപാറയിലെ ഐ എച്ച് ഡി പി പട്ടികവർഗ്ഗ കോളനിയിലെ രാജേഷ് 22 പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ മരിച്ചു. മൂന്ന് ദിവസം മുമ്പ് ചികിത്സയ്ക്കായി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിയ യുവാവിനെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ രാവിലെയാണ് 5:30 ന് മരണം സംഭവിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാജേഷിന് വേണ്ടത്ര  ചികിത്സ ലഭിച്ചില്ല എന്നാണ് മാതാപിതാക്കളും സഹോദരി ആരോപിക്കുന്നത്.

മഞ്ഞപ്പിത്ത ബാധിതനായ യുവാവിനെ ആശുപത്രി അധികൃതർ വേണ്ടത്ര ചികിത്സ നൽകിയില്ല എന്നാണ് ആരോപണം.ഐ എച്ച് ഡി പി കോളനിയിലെ സുശീല രാജു ദമ്പതികളുടെ മകനാണ് മരിച്ച രാജേഷ്.  സ്ഥലത്ത് എത്തിയ   പേരാവൂർ നിയോജകമണ്ഡലം എംഎൽഎ സണ്ണി ജോസഫ് മരിച്ച രാജേഷിന്റെ ബന്ധുക്കളുമായി സംസാരിച്ച ശേഷം ആരോഗ്യമന്ത്രി വീണ ജോർജിനെ വിളിച്ച് കുടുംബത്തിന്റെ പരാതി അറിയിച്ചത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories