Share this Article
കാസര്‍ഗോഡ് മയക്കു മരുന്ന് വിതരണം നടത്തി വന്നിരുന്ന യുവാവ് അറസ്റ്റിൽ
A youth was arrested for distributing drugs in Kasaragod

കാസര്‍ഗോഡ് മയക്കു മരുന്ന് വിതരണം നടത്തി വന്നിരുന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കാഞ്ഞങ്ങാട്, ഞാണിക്കടവ്  സ്വദേശി അഫ്‌സലാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 27 ഗ്രാം എം ഡി എം എ കണ്ടെടുത്തു. കാപ്പ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന പ്രതി മാസങ്ങള്‍ക്കു മുന്‍പാണ് പുറത്തിറങ്ങിയത്. പ്രതിക്കെതിരെ ഹോസ്ദുര്‍ഗ്, പയ്യന്നൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ നിരവധി മയക്കു മരുന്ന് കേസുകള്‍ ഉണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories