Share this Article
പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചു കയറി; അപകടത്തിൽപ്പെട്ടത് ഡിവൈഎസ്പി സഞ്ചരിച്ച വാഹനം
വെബ് ടീം
posted on 18-09-2023
1 min read
police vechicle met with an accident

പത്തനംതിട്ട: പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചു കയറി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനില്‍കുമാര്‍ സഞ്ചരിച്ച പൊലീസ് വാഹനമാണ്  മൈലപ്രയില്‍ അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ഡിവൈഎസ്പിയുടെ വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

ഡിവൈഡറും തകര്‍ത്തുകൊണ്ടാണ് പൂട്ടിയിട്ടിരുന്ന കടയിലേക്ക് വാഹനം ഇടിച്ചു കയറിയത്. ഷട്ടറും തകര്‍ത്ത് ഇടിച്ചു കയറിയ നിലയിലായിരുന്നു. അപകടം സംഭവിച്ചതിനു പിന്നാലെ വാഹനത്തിലുണ്ടായിരുന്നവരെ മറ്റൊരു പൊലീസ് വാഹനം എത്തി മാറ്റി. 

അതിനിടെ അപകട സമയത്ത് ഡിവൈഎസ്പി മദ്യലഹരിയിലായിരുന്നു എന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ ആരോപിച്ചു. വാഹനം അമിതവേഗത്തിലായിരുന്നെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ നാട്ടുകാരുടെ ആരോപണം പൊലീസ് തള്ളി. ബൈക്കിന് സൈഡ് കൊടുത്തപ്പോള്‍ വാഹനം നിയന്ത്രണം വിട്ട്  കടയിലേക്ക് ഇടിച്ചുകയറിയെന്നാണ് പൊലീസ് വ്യക്തമാക്കിയത്. 

വൈദ്യ പരിശോധനയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. കൊട്ടാരക്കര കോടതിയില്‍ പോകാനായി കാഞ്ഞിരപ്പള്ളിയില്‍ നിന്നും വരുമ്പോഴാണ് രാത്രി അപകടം ഉണ്ടായത്. നിസ്സാര പരിക്കേറ്റ അനില്‍കുമാര്‍ രാത്രി തന്നെ കൊട്ടാരക്കരയ്ക്ക് പോയി. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories