കാട്ടാക്കടയിലെ നവകേരള സദസ്സിന്റെ പ്രഭാത യോഗത്തിൽ പങ്കെടുത്ത നാലാം ക്ലാസുകാരിയാണ് തിരുവനന്തപുരം മലയം സ്വദേശിയായ വരദ.ചെറുപ്പം മുതൽ തന്നെ പുസ്തകങ്ങളുടെ ലോകത്തേക്ക് ചുവടുവെച്ച വരദ ഒരു വർഷം കൊണ്ട് വായിച്ചു തീർത്തത് മുന്നൂറിൽ അധികം പുസ്തകങ്ങളാണ്.
ജി എച് എസ് എസ് വിളവൂർക്കൽ സ്കൂളിലെ വിദ്യാർത്ഥിനിയായ വരദ രണ്ടാം ക്ലാസിന്റെ വെക്കേഷൻ സമയം മുതലാണ് പുസ്തകങ്ങൾ വായിച്ചു തുടങ്ങിയത്. ഒരു വർഷം കൊണ്ട് മുന്നൂറിൽ അധികം പുസ്തകങ്ങളാണ് ഈ 9 വയസ്സുകാരി വായിച്ചു തീർത്തത്. പുസ്തകം വായിച്ചു കഴിഞ്ഞാൽ അതിന്റെ ആസ്വാദനവും എഴുതി തയ്യാറാക്കും. മുന്നൂറോളം ആസ്വാദനങ്ങൾ അടങ്ങിയ ഈ പുസ്തകത്തിന് കഥക്കൂട്ട് എന്നൊരു പേരും നൽകി
വായനയുടെ ലോകത്തേക്ക് കടന്നു വന്നതോടുകൂടി തനിക്ക് നിരവധി നേട്ടങ്ങൾ ഉണ്ടായതായി ഈ കൊച്ചു മിടുക്കി പറയുന്നു.അമ്മ രേവതിയും അച്ഛൻ പ്രദീപനും എല്ലാ പിന്തുണയുമായി കൂടെയുണ്ട്. റെഡ് എഫ്എം ആർജെ, ക്ലബ് എഫ്എം ആർ ജെ, ആകാശവാണി ആർ ജെ എന്നീ മേഖലകളിൽ ഒക്കെയും വരദ ഇതിനോടകം തന്നെ കഴിവ് തെളിയിച്ചു കഴിഞ്ഞു.സ്റ്റോറി ടെല്ലിങ്ങിനായി നിരവധി സ്കൂളുകളിലേക്ക് ഈ ചെറുപ്രായത്തിൽ തന്നെ ക്ഷണം ലഭിച്ച വരദക്ക് വലുതാകുമ്പോൾ ടീച്ചർ ആയി തീരണം എന്നാണ് ആഗ്രഹം