കൊല്ലത്ത് വിദേശ വനിതയെ കുത്തിക്കൊലപ്പെടുത്തി. ഇസ്രായേലിൽ നിന്നുള്ള 36 വയസ്സുള്ള സാത്വ ആണ് കൊല്ലപ്പെട്ടത്.കോടാലി മുക്കിലാണ് സംഭവം. ഇവരുടെ ആൺ സുഹൃത്തായ ചന്ദ്രശേഖരനാണ് കൊലപാതകം നടത്തിയത്.ഇരുവരും ഒന്നിച്ച് താമസിച്ചു വരികയായിരുന്നു.
ചന്ദ്രശേഖരന്റെ ശരീരത്തിലും നിരവധി കുത്തേറ്റിട്ടുണ്ട്. സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം സ്വയം കുത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം.ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊല്ലപ്പെട്ട സാത്വയുടെ മൃതദേഹവും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.