തിരുവനന്തപുരം വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന സിഎന്‍ജി വാന്‍ കത്തി. പേരൂര്‍ക്കടയില്‍ നിന്നും അമ്പലമുക്കിലേക്ക് വരികയായിരുന്ന ഒമ്നി സിഎന്‍ജി വാനിനാണ് തീപിടിച്ചത്.
വാനില്‍ നിന്നും തീ ഉയരുന്നതുകണ്ട ഡ്രൈവര്‍ ജോര്‍ജ് വര്‍ഗീസ് വാഹനത്തില്‍ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട വാന്‍ ഡിവൈഡര്‍ മറികടന്ന് വലതുഭാഗത്തേക്ക് നീങ്ങി.
സംഭവം കണ്ടു നിന്ന നാട്ടുകാര്‍ കട്ടകളും കല്ലുകളും എറിഞ്ഞാണ് വഹനത്തെ തടഞ്ഞത്. തീപിടുത്തം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സിഎന്‍ഡി ലീക്ക് പരിഹരിക്കുകയും തീ അണയ്ക്കുകയും ചെയ്തു.
രാവിലെ അപകടം നടന്ന സമയത്ത് റോഡില്‍ വലിയ തിരക്ക് ഉണ്ടാകാതിരുന്നത് വന്‍ അപകടം ഒഴിവാക്കി.