കാസർകോട്, കുമ്പള അനന്തപുരം ക്ഷേത്രക്കുളത്തിൽ വീണ്ടും മുതലയുടെ സാനിധ്യം. സസ്യാഹാരം മാത്രം ഭക്ഷിച്ച് ക്ഷേത്രക്കുളത്തിൽ ജീവിച്ച ബബിയ ഓര്‍മയായി ഒരു വര്‍ഷം പിന്നിടുമ്പോളാണ് മറ്റൊരു മുതല ക്ഷേത്ര കുളത്തിൽ പ്രത്യഷപ്പെടുന്നത്.ബബിയയുടെ പിൻഗാമിഎത്തിയതറിഞ്ഞ് നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്.
1945 ബ്രിട്ടീഷുകാർ ക്ഷേത്രത്തിൽ ആക്രമിച്ചു കയറി ഇതേ കുളത്തിലുണ്ടായിരുന്ന മുതലയെ വെടിവെച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. ഇതിന് സമാനമായി, ബബിയ ഓര്‍മയായതിന്റെ ഒരു വര്‍ഷം പിന്നിടുമ്പോളാണ് മറ്റൊരു മുതല ക്ഷേത്രക്കുളത്തിൽ പ്രത്യഷപ്പെടുന്നത്.
മുതലയെ ആദ്യം കണ്ട ചില ഭക്തർ ഇക്കാര്യം ക്ഷേത്ര ഭാരവാഹികളെ ധരിപ്പിച്ചു, പിന്നീട് നടത്തിയ പരിശോധനയിലാണ് മുതലയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇടത്തരം വലുപ്പമുള്ള മുതലയെ ക്ഷേത്രത്തിലെ തടാകത്തിൽ ആണ് കണ്ടത്. ഫെബ്രുവരി 27ന് ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നതിന് മുമ്പായി തന്നെ മുതല എത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു ഭരണസമിതിക്ക്.
അതിനിടയിലാണ് മുതല പ്രത്യക്ഷപ്പെട്ടത്. ക്ഷേത്രത്തിൽ നടന്ന ദേവ പ്രശ്നത്തിൽ വീണ്ടും മുതല എത്തുമെന്ന് തെളിഞ്ഞിരുന്നു. ഒരു വർഷം മുമ്പ് കഴിഞ്ഞ ഒക്ടോബർ 9 നാണ് ബബിയ എന്ന മുതല ഓർമയായത്. ബബിയയുടെ സമാധി സ്ഥലം കാണാൻ നിരവധി വിശ്വാസികൾ ഇപ്പോഴും ക്ഷേത്രത്തിൽ എത്തുന്നുണ്ട്.