Share this Article
എൺപത്തി മൂന്നാം വയസിൽ നിരക്ഷരതയിൽ നിന്ന് സാക്ഷരതയിലേക്ക്
From illiteracy to literacy at the age of eighty-three

എൺപത്തി മൂന്നാം വയസിൽ  നിരക്ഷരതയിൽ നിന്ന് സാക്ഷരതയിലേക്ക്. പ്രായം തളർത്താത്ത മനസ്സുമായി ദേവകിയമ്മ  അക്ഷരമുറ്റത്തെത്തി പരീക്ഷയെഴുതി. 83 -ാം വയസ്സിൽ സ്കൂളിൽ എത്തിയപ്പോൾ ഒരു നഴ്സറി കുട്ടിയുടെ സന്തോഷമായിരുന്നു ആ മുഖത്ത്.ക്‌ളാസിൽ വന്ന സന്തോഷത്തിൽ  ഈ പ്രായത്തിലും ദേവകിയമ്മ ഈണത്തിൽ നല്ലൊരു പാട്ടും പാടിയാണ് പരീക്ഷ എഴുതാൻ ആരംഭിച്ചത് 

മാന്നാർ ഗവ.എൽ.പി സ്‌കൂളിൽ  നടന്ന മികവുത്സവം 2023 പരീക്ഷയെഴുതാനാണ് ദേവകിയമ്മ(82 ) നേഴ്‌സറിക്കുട്ടിയുടെ ആവേശത്തോടെ സ്കൂളിൽ എത്തിയത്. നിരക്ഷരത ഇല്ലാതാക്കാൻ സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരീക്ഷ. സാക്ഷരത പ്രേരക് പൊന്നമ്മ ജോണി, റിസോർസ് പേഴ്സൺമാരായ മാന്നാർ ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് മെമ്പർ  കെ.സി പുഷ്പലത, സി.ഡി.എസ് അംഗം കൂടിയായ  ഉഷ സോമനാഥ് എന്നിവരുടെ നേതൃത്വത്തിൽ മൂന്നു മാസത്തെ പരിശീലനത്തിന് ശേഷമാണ് ദേവകിയമ്മ  മാന്നാർ ഗവ.എൽ.പി സ്‌കൂളിൽ നടന്ന പൊതുപരീക്ഷയിൽ പങ്കെടുത്തത്.

ആലപ്പുഴ ജില്ലയിലെ മാന്നാറിൽ പരീക്ഷയിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ ആളാണ് ദേവകിയമ്മ.മാന്നാർ കുരട്ടിക്കാട് പല്ലവനത്തറയിൽ പരേതനായ പത്മനാഭന്റെ ഭാര്യയായ ദേവകിയമ്മക്ക് മൂന്ന് ആൺ മക്കളും രണ്ട് പെൺ മക്കളും ആണുണ്ടായിരുന്നത്. ആൺമക്കൾ മൂന്ന് പേരും മരണപ്പെട്ടു. കൊച്ചുമകൻ രഞ്ജിത്തിന്റെ സംരക്ഷണയിലാണ് ഇപ്പോൾ ദേവകിയമ്മ.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories