തൃശൂർ: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു. ചിയ്യാരം സ്വദേശി ബേബി ആന്റണിയാണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തു മണിക്കാണ് എംജി റോഡിലെ കുഴിയിൽ വീണു ചിയ്യാരം സ്വദേശി ബേബി ആന്റണിക്ക് പരിക്കേറ്റത് . ഭർത്താവുമൊത്തു വീട്ടു സാധനങ്ങൾ വാങി മടങ്ങും വഴി ആയിരുന്നു ബൈക്ക് കുഴിയിൽ വീണു മറിഞ്ഞത് . തലക്ക് ഗുരുതരമായി പരിക്കേറ്റ ബേബിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് രാവിലെ മരിച്ചത്.
സ്വകാര്യ ആശുപത്രിയിലെ ജീവകാരിയാണ് മരിച്ച ബേബി ആന്റണി. അപകടതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തി റോഡിലെ കുഴി മൂടിയിരുന്നു