Share this Article
ഭൂമിക്കടിയില്‍ നിന്നും വെള്ളം തിളയ്ക്കുന്ന ശബ്ദം; പരിഭ്രാന്തരായി നാട്ടുകാര്‍
വെബ് ടീം
posted on 14-07-2023
1 min read
Thrissur News Today

തൃശ്ശൂര്‍ പെരുമ്പിലാവ് തിപ്പിലശ്ശേരി മാട്ടത്ത്  ഭൂമിക്കടിയിൽ നിന്നും വെള്ളം തിളക്കുന്ന ശബ്ദം. ഇന്ന് രാവിലെ മുതലാണ് ശബ്ദം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് കുന്നംകുളം പോലീസിനെയും , അധികൃതരെയും  നാട്ടുകാർ വിവരമറിയിച്ചു. നിരവധി ക്വേറികള്‍ ഉൾപ്പെടെയുള്ള മേഖലയാണ് തിപ്പിലശ്ശേരി. മുൻപ് ഭൂചലനം ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇവിടെ ഉണ്ടായതായും നാട്ടുകാർ പറയുന്നു. ഭൂമിക്കടിയിൽ നിന്നും ശബ്ദം ഉയർന്നതോടെ നാട്ടുകാരും ഭീതിയിലാണ്. സംഭവമറിഞ്ഞ് നിരവധി ആളുകളാണ് സ്ഥലത്ത് എത്തുന്നത്. ജിയോളജി വകുപ്പ് അധികൃതർ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories