Share this Article
ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം;ശിക്ഷ കാത്ത് അസഫാക് ആലം



എറണാകുളം ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ ശിക്ഷാവിധിയില്‍ വാദം ഇന്ന് നടക്കും.അസഫാക് ആലം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷാവിധിയില്‍ വാദം കേള്‍ക്കുക.പ്രതിക്ക് അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ശിക്ഷാവിധിയിലെ വാദം. വാദം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ നാളെത്തന്നെ ശിക്ഷാവിധി പ്രഖ്യാപിച്ചേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories