Share this Article
10 വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം; 60കാരന് എട്ട് വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ
10-year-old girl sexually assaulted; The 60-year-old was sentenced to eight years rigorous imprisonment and a fine of Rs 80,000

പത്തുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 60കാരന്  എട്ട് വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ. ഒല്ലൂർ മാങ്കുഴി സുരേഷിനെയാണ് തൃശ്ശൂർ അതിവേഗ പോക്‌സോ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

തൃശ്ശൂർ അതിവേഗ പോക്‌സോ സ്പെഷ്യൽ കോടതി ജഡ്ജി കെ.എം. രതീഷ് കുമാർ ആണ്  ശിക്ഷിച്ചത്. 2020-ലായിരുന്നു കേസിനാസ്പദമായ സംഭവം. പത്തു വയസ്സുകാരിക്ക് ജ്യൂസ് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ്‌ കേസ്. കുട്ടിയുടെ പിതാവിന്‍റെ പരാതിയെ തുടർന്ന് ഒല്ലൂർ പോലീസാണ് സുരേഷിനെതിരെ കേസെടുത്തത്. 

ഇൻസ്പെക്ടർമാരായ സിനോജ്, പി.എം രതീഷ് എന്നിവർ കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകളും ഹാജരാക്കി. തുടർന്നാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം കൂടി അധികം ശിക്ഷയനുഭവിക്കണം. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി അജയ് കുമാർ ഹാജരായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories