Share this Article
ക്ഷേത്രത്തിൽ നിന്ന് മടങ്ങിയ സ്ത്രീയുടെ സ്വർണമാല കവർന്നു; യുവതിയുൾപ്പെടെ മൂന്നു പേർ പിടിയിൽ
വെബ് ടീം
posted on 12-09-2023
1 min read
GOLD CHAIN SNATCHED THREE HELD

പാലക്കാട് കൽപ്പാത്തി ചാത്തപുരത്ത് ക്ഷേത്രത്തിൽ നിന്ന് മടങ്ങിയ സ്ത്രീയുടെ സ്വർണമാല കവർന്ന പ്രതികൾ പിടിയിൽ. ക്ഷേത്രത്തിൽ  നിന്ന്  മടങ്ങുകയായിരുന്ന അകത്തേത്തറ സ്വദേശിനിയായ ഗായത്രിയുടെ മൂന്നര പവൻ വരുന്ന സ്വർണ്ണമാലയാണ് പ്രതികൾ കവർന്നത്.

നിരവധി കേസുകളിലെ പ്രതിയായ എറണാകുളം ഇളമക്കര അറക്കൽ വീട്ടിൽ ഇമ്മാനുവേൽ, ഇയാളുടെ പെൺ സുഹൃത്തായ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന  ഫാത്തിമ, താരേക്കാട് ലോർഡ്സ് അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന വിഷ്ണുവുമാണ് പാലക്കാട്നോർത്ത്  പൊലീസിന്റെ പിടിയിലായത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories