തൃശ്ശൂര്‍ പെരിഞ്ഞനം സമിതി ബീച്ചിൽ തിമിംഗലത്തിൻ്റെ ജഡം കരയ്ക്കടിഞ്ഞു. വൈകീട്ട് 4 മണിയോടെയാണ് തിമിംഗലത്തിൻ്റെ ജഡം കരയ്ക്കടിഞ്ഞ നിലയിൽ നാട്ടുകാരും മത്സ്യ തൊഴിലാളികളും കണ്ടത്. ദിവസങ്ങളോളം പഴക്കമുള്ള ജഡത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ട്.
ഇരുപത്തിയഞ്ച് അടിയോളം നീളമുള്ള തിമിംഗലത്തിൻ്റെ ജഡമാണ് കരയ്ക്കടിഞ്ഞിട്ടുള്ളത്. അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവമറിഞ്ഞ് നിരവധി പേരാണ് കടപ്പുറത്ത് എത്തുന്നത്.