Share this Article
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു
A running KSRTC bus caught fire

തിരുവനന്തപുരം തോന്നക്കലിൽ ഓടിക്കൊണ്ടിരുന്ന  കെഎസ്ആർടിസി ബസിന് തീപിടിച്ചു. രാവിലെ 8 30നാണ് ബസിൽ തീ പടർന്നത്. സംഭവത്തിൽ ആളപായമില്ല.  ആറ്റിങ്ങൽ ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക്  വന്ന കെഎസ്ആർടിസി ബസ്സിനാണ് തോന്നക്കലിൽ ദേശീയപാതക്ക് സമീപം തീപിടിച്ചത്. സംഭവത്തിൽ ബസ് പൂർണമായും കാത്തി നശിച്ചു. 

ആറ്റിങ്ങൽ ഡിപ്പോയിലെ ഓർഡിനറി ബസ് ആണ് അപകടത്തിൽപെട്ടത്. ബ്രേക്‌ഡൌൺ ആയ ബസ് യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ട് തള്ളി നീക്കി ഇട്ടപ്പോഴാണ് പുക പടരുന്നത് ശ്രദ്ധയിൽപെട്ടത്. പിന്നാലെ വളരെ വേഗത്തിൽ ബസ് കത്തുകയായിരുന്നു. തീപിടിച്ച ബസ് വേഗത്തിൽ തന്നെ പൂർണമായും കത്തി. ഡ്രൈവർ സീറ്റിലേക്ക് അടക്കം തീ പടർന്നു. ബസിന്റെ ഉൾവശവും കത്തിയെരിഞ്ഞു. 

പെട്ടെന്ന് തന്നെ യാത്രക്കാരെ  ഒഴിപ്പിച്ചതിനാൽ ആളപായമുണ്ടായില്ല. ഷോർട്ട് സർക്യൂട്ട് ആണ് ബസിന് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories