തിരുവനന്തപുരം: കാട്ടാക്കട പട്ടക്കുളം മടത്തികോണത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. മടത്തിക്കോണം അക്ഷയ കേന്ദ്രത്തിന് സമീപം ഗിന്നസ് ഡെക്കറേഷൻ നടത്തുന്ന ബിനുവിന്റെ വീട്ടിൽ ഉച്ചയ്ക്ക് രണ്ടു മുപ്പതോടെയാണ് സംഭവം നടന്നത്. വീട്ടിൽ ആൾതാമസം ഉണ്ടായിരുന്നെങ്കിലും ആളപായമില്ല.
ഫ്രിഡ്ജിലെ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തം ഉണ്ടാവാൻ കാരണമായതെന്ന് വീട്ടുകാർ പറയുന്നു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചു.