Share this Article
റോഡരികില്‍ ബൈക്ക് യാത്രികന്‍ മരിച്ച നിലയില്‍; ബൈക്കും മൃതദേഹവും ഓടയില്‍ കുടുങ്ങിയ നിലയിൽ
വെബ് ടീം
posted on 02-11-2023
1 min read
bike rider dead in pathanamthitta

പത്തനംതിട്ട പുല്ലാട് ബൈക്ക് യാത്രക്കാരന്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബൈക്കും മൃതദേഹവും ഓടയില്‍ കുടുങ്ങിയ നിലയിലാണ്. വാഹനാപകടമാണെന്നാണ് പ്രാഥമിക നിഗമനം. 

മുട്ടുമണ്‍ ചെറുകോല്‍പ്പുഴ റോഡില്‍ പുല്ലാട് ആത്മാവ് കവലയ്ക്ക് സമീപം രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. രാവിലെ ഇതുവഴി പോയ യുവാക്കളാണ് മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

മൃതദേഹത്തിന്റെ മുഖത്ത് അടക്കം പരിക്കേറ്റിട്ടുണ്ട്. മൃതദേഹത്തില്‍ നിന്നും ഒരു ഐഡന്റിറ്റി കാര്‍ഡ് ലഭിച്ചതായി സൂചനയുണ്ട്. എന്നാല്‍ മരിച്ചത് ആരാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അപകട മരണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories