Share this Article
പണിയ്ക്കായി അടുക്കി വച്ച കല്ല് ദേഹത്ത് വീണ് 4 വയസുകാരി മരിച്ചു
വെബ് ടീം
posted on 24-08-2023
1 min read
FOUR YEAR OLD GIRL DIES BY STONE FELL DOWN ON HER

മലപ്പുറം: കുട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ പണിക്കായി അടുക്കി വച്ച കല്ല് ദേഹത്ത് വീണ് 4 വയസുകാരി മരിച്ചു. കൂനോൾമാട് ചമ്മിണിപറമ്പ് സ്വദേശി കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദിന്റെയും രമ്യയുടെയും മകൾ ഗൗരി നന്ദയാണ് മരിച്ചത്.

പണി പൂര്‍ത്തിയാവാത്ത വീട്ടില്‍ അടുക്കിവെച്ച കല്ലില്‍ ചവിട്ടി കയറാനുള്ള ശ്രമത്തിനിടയിലാണ് അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൂനോൾമാട് എ എം എൽ പി സ്‌കൂളിലെ എൽ കെ ജി വിദ്യാർത്ഥിനിയാണ് ഗൗരി നന്ദ. ആറാം ക്ലാസുകാരൻ ഗൗതം കൃഷ്ണയാണ് സഹോദരൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories