Share this Article
ആലുവയിൽ വ്യാജകള്ള് നിർമ്മാണകേന്ദ്രം; 1500 ലിറ്റർ വ്യാജകള്ള് പിടികൂടി
വെബ് ടീം
posted on 26-07-2023
1 min read
TODDY CENTER RAID

ആലുവയിൽ വൻ വ്യാജ കള്ള് നിർമാണ കേന്ദ്രം എക്സൈസ് എൻഫോഴ്സ്മെൻ്റ് വിഭാഗം പിടികൂടി. രാസ മിശ്രിതം ഉപയോഗിച്ച് നിർമിച്ച 1500 ലിറ്റർ കള്ളും, ഇത് കൊണ്ട് പോകാനെത്തിയ പിക് അപ്പ് വാനുമാണ് ശിവരാത്രി മണപുറം റോഡിലെ കള്ള് നിർമാണ കേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയത്. വ്യാജ മദ്യ നിർമാണ കേന്ദ്രം നടത്തി വന്നിരുന്ന വിൻസന്റ് , ജോസഫ്, ജിതിൻ , ഷാജി എന്നിവർ പിടിയിലായി.35 ലിറ്ററിന്റെ 42 കന്നാസുകളിലായാണ് സൂക്ഷിച്ചിരുന്നത്. കള്ള് ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന ലോറയിൽ സൾഫേറ്റ്,സോഡിയം ലോറൈൽ സൾഫേറ്റ് എന്നീ പേസ്റ്റ് രൂപത്തിലുള്ള രാസ മിശ്രിതങ്ങളും കണ്ടെത്തി.

കുറച്ചു കള്ളും സ്പിരിറ്റും ബാക്കി വെള്ളവും ഒപ്പം കെമിക്കലുകളും ഉപയോഗിച്ചാണ് വ്യാജ കള്ള് നിർമിച്ചിരുന്നത്.

സോഡിയം ലോറൈൽ സൾഫേറ്റ് മദ്യത്തിന് മണവും  പതയുമുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. ഒരു വർഷമായി വാടകക്കെടുത്ത  കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിച്ച് വന്നിരുന്നത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories