കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ചതോടെ തോട്ടംമേഖലയിലും മലയോരമേഖലയിലുമൊക്കെ ആശങ്കയുടെ കാര്‍മേഘവും ഉരുണ്ടുകൂടി.തോര മഴ നല്‍കിയ പോയകാല ദുരന്തങ്ങളുടെ കണ്ണീര്‍ച്ചാല്‍ വറ്റാത്ത ഓര്‍മ്മകളാണ് ആശങ്കയ്ക്ക് അടിസ്ഥാനം.പെട്ടിമുടി ദുരന്തം പോലുള്ള നീറുന്ന ഓര്‍മ്മകളാണ് മുന്‍കാലങ്ങളില്‍ കലിയടങ്ങാത്ത കാലവര്‍ഷം ഹൈറേഞ്ചിന് സമ്മാനിച്ചിട്ടുള്ളത്.