കണ്ണൂർ: പെരിങ്ങത്തൂരിൽ കിണറ്റിൽ വീണ പുലിയെ മയക്കുവെടി വയ്ക്കാൻ ഡിഎഫ്ഒ അനുമതി നൽകി. കിണറ്റിൽ നിലവിൽ രണ്ടര കോൽ വെള്ളം ഉണ്ട്. ഇത് വറ്റിച്ചാണ് പുലിയെ മയക്കുവെടി വയ്ക്കുക. മോട്ടർ ഉപയോഗിച്ച് കിണറ്റിലെ വെള്ളം വറ്റിക്കാൻ ശ്രമം തുടങ്ങി.
വയനാട്ടിൽ നിന്നുള്ള സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നാല് മണിയോടെ സംഘം എത്തിയാൽ രക്ഷാപ്രവർത്തനം ആരംഭിക്കും. മലിൽ സുനീഷിന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്.