എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ കുഞ്ഞിന് നേര്‍ക്ക് തെരുവുനായ ആക്രമണം. അഞ്ചു വയസ്സുള്ള ജോസഫ് ഷെബിന് ആണ് പരിക്കേറ്റത്. കുട്ടിയുടെ കവിളില്‍ നായ കടിച്ചു.
സഹോദരനൊപ്പം വീട്ടുമുറ്റത്ത് ഇരുന്ന് കളിക്കുമ്പോഴായിരുന്നു റോഡില്‍ നിന്നും ഓടിവന്ന നായ കുട്ടിയെ കടിച്ചത്. കുട്ടിയും സഹോദരനും ബഹളമുണ്ടാക്കിയതോടെ മാതാപിതാക്കള്‍ ഓടിയെത്തി നായയെ ഓടിക്കുകയായിരുന്നു.
കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.