Share this Article
കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
The charred remains of an unidentified body were found

കോഴിക്കോട് കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കരിക്കുളത്ത് നിന്നും കാണാതായ രാജീവന്റെ മൃതദേഹമാണെന്ന് ഭര്യ സ്ഥിരീകരിക്കുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായ ഇയാളെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു

ഞായറാഴ്ച രാവിലെയാണ് സംഭവം. ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ കുഴിവഴിയില്‍ താഴെ പുതിയടത്ത് വീടിനു സമീപം ഒരു വയലരികില്‍ ആയാണ് രാവിലെയോടെ മൃതദേഹവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 

പ്രദേശമാകെ കടുത്ത ദുര്‍ഗന്ധം പടര്‍ന്നിരിക്കുകയാണ്. അവശിഷ്ടം കണ്ടെത്തിയ നാട്ടുകാരാണ് കൊയിലാണ്ടി പോലീസില്‍ വിവരം അറിയിച്ചത്.

കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘവും എത്തിയിട്ടുണ്ട്. ഇത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories