Share this Article
മുക്ക് പണ്ടം വെച്ച് പണം തട്ടിയ പ്രതിയെ ചാലക്കുടി പോലീസ് പിടികൂടി
Chalakudy police arrested the accused who had cheated  with mukkupandam

മുക്ക് പണ്ടം വെച്ച് പണം തട്ടിയ  പ്രതിയെ ചാലക്കുടി പോലീസ് പിടികൂടി.  പരിയാരം കുറ്റിക്കാട്  സ്വദേശി 55 വയസ്സുള്ള  ബെന്നി കോക്കാടൻ ആണ് പിടിയിലായത്. മോതിരക്കണ്ണിയിലെ സ്വകാര്യ  സ്ഥാപനത്തിൽ 24 ഗ്രാം മുക്ക് പണ്ടം വെച്ച് 80,000 രൂപ വാങ്ങിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍  തട്ടിപ്പ് നടത്തിയത്.  ചാലക്കുടി  എസ് ഐ അഫ്സലും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതി ബെന്നി കോക്കാടൻ ചാലക്കുടി , വെള്ളിക്കുളങ്ങര പ്രദേശങ്ങളിലായി  കൊലപാതക കേസ് ഉൾപ്പെടെ 11ഓളം കേസുകളിൽ പ്രതിയാണ്. ഈ അടുത്താണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്. ജാമ്യത്തിന് ഇറങ്ങി മുക്കു പണ്ടം പണയം വച്ച  കേസിലും പിടിക്കപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ ജോൺസൺ, ബൈജു,റെജി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories